Songs

പോകാം, നമുക്ക് കാൽവറിയിലേക്ക്..

On a Hill Far away എന്ന വിശ്വപ്രസിദ്ധ ഗാനത്തിന്റെ ഹൃദ്യമായ മലയാള ആവിഷ്ക്കാരം… ദൂരെയായി കാണുമാ കുന്നിലെ ക്രൂശ് അതിൽ പ്രാണനാഥൻ പിടയുന്നതാ ദൈവമേ എൻ ദൈവമേ കൈവെടിഞ്ഞതെന്തു നീ കേണു കേണു കരയുന്നിതാ എന്റെ പാപത്തിൻ ശാപം നീക്കാൻ എന്റെ ഉള്ളത്തിൽ താപം തീർക്കാൻ അന്ധകാരത്തിൽ ആ യാമത്തിൽ സ്വന്തതാതനും കൈവെടിഞ്ഞോ ധന്യനാം വന്ദ്യനാം ഉന്നത നന്ദനൻ വിൺ വെടിഞ്ഞ്എന്നെ നേടീടുവാൻ ഏകനായി നിന്ദ്യനായി യാഗമായി തീർന്നിതാ ഹീനമായൊരു ക്രൂശതിന്മേൽ ഈ മഹാ സ്നേഹത്തെ …

പോകാം, നമുക്ക് കാൽവറിയിലേക്ക്.. Read More »

സ്തുതിച്ചു പാടിടാം നമിച്ചു വാഴ്ത്തീടാം

സ്തുതിച്ചു പാടിടാം നമിച്ചു വാഴ്ത്തീടാംപ്രപഞ്ച നാഥൻ തൻ നന്മ എന്നുമെന്നുമേഎത്ര പാടിയാലും എത്ര ചൊല്ലിയാലുംതീരില്ല തൻ നന്മകൾഓ, ലാലലാല (3)എൻ ദൈവമത്യുന്നതൻ വലത്തു കൈ നീട്ടി ഇടത്ത് കൈ നീട്ടിഅവന്റെ സ്നേഹം എന്നന്നുമാർത്ത് പാടിടാംതലയിതാട്ടിയാട്ടി കൈകൾ ചേർത്ത് കൊട്ടിതൻ സ്നേഹം വർണ്ണിച്ചിടാംഓ, ലാലലാല (3)എൻ ദൈവമത്യുന്നതൻ വലത്ത് കാൽ തട്ടി ഇടത്ത്‌ കാൽ തട്ടിഅവന്റെ തീരാ കാരുണ്യമൊത്ത് പാടിടാംകൈവിരൽ ഞൊടിച്ച് വട്ടമൊട്ടു ചുറ്റിതൻ ദയ വർണ്ണിച്ചിടാംഓ, ലാലലാല (3)എൻ ദൈവമത്യുന്നതൻ

ഞാനൊരു താരകമായിരുന്നെങ്കിൽ

ഞാനൊരു താരകമായിരുന്നെങ്കിൽകണ്ണു ചിമ്മി ചിമ്മിപ്പാടും ദൈവസ്നേഹംഞാനൊരു പൂമ്പാറ്റയായിരുന്നെങ്കിൽപറന്നു പറന്നു പാടും ദൈവസ്നേഹം എന്നാൽ ഞാനയെന്നെ സൃഷ്ടിച്ചതിനാൽആയിരമായിരം സ്തോത്രം ഞാനൊരു കുഞ്ഞിക്കിളി ആയിരുന്നെങ്കിൽചിറകങ്ങടിച്ച് പാടും ദൈവസ്നേഹംഞാനൊരു കൊച്ചുകൊമ്പനായിരുന്നെങ്കിൽതുമ്പിക്കൈ ഉയർത്തി പാടും ദൈവസ്നേഹം എന്നാൽ ഞാനയെന്നെ സൃഷ്ടിച്ചതിനാൽആയിരമായിരം സ്തോത്രം

മിന്നിത്തിളങ്ങും താരജാലങ്ങളെ

മിന്നിത്തിളങ്ങും താര ജാലങ്ങളെആരാരുണ്ടാക്കി ? (2)സ്വർഗ്ഗത്തിൽ വാഴും ദൈവം.. (2) കാറ്റിലുലയും കൂറ്റൻ മാമരത്തെആരാരുണ്ടാക്കി? (2)സ്വർഗ്ഗത്തിൽ വാഴും ദൈവം.. (2) പാറിനടക്കും ചെറു പറവകളെആരാരുണ്ടാക്കി? (2)സ്വർഗ്ഗത്തിൽ വാഴും ദൈവം.. (2) കാറ്റിലുലയും കൂറ്റൻ മാമരത്തെആരാരുണ്ടാക്കി? (2)സ്വർഗ്ഗത്തിൽ വാഴും ദൈവം.. (2) വിരിഞ്ഞുവരും നറു മലരുകളെആരാരുണ്ടാക്കി? (2)സ്വർഗ്ഗത്തിൽ വാഴും ദൈവം.. (2) നീന്തിത്തുടിക്കും കൊച്ചു മത്സ്യങ്ങളെആരാരുണ്ടാക്കി? (2)സ്വർഗ്ഗത്തിൽ വാഴും ദൈവം.. (2) എന്നെയും നിന്നെയുംആരാരുണ്ടാക്കി? (2)സ്വർഗ്ഗത്തിൽ വാഴും ദൈവം.. (2)

മുങ്ങിപ്പൊങ്ങി മുങ്ങിപ്പൊങ്ങി

മുങ്ങിപ്പൊങ്ങി മുങ്ങിപ്പൊങ്ങിമുങ്ങിപ്പൊങ്ങി നയമാൻഒന്ന് രണ്ടു മൂന്നു നാല്അഞ്ചല്ല ആറു വട്ടംകുഷ്ഠമൊട്ടും മാറിയില്ല! അയ്യോ!രോഗം ഭേദമായതില്ല പാവം നയമാൻ പാവം നയമാൻപാവത്തിന് കണ്ണ് നിറഞ്ഞു തിരികെ പോകാം തിരികെ പോകാംഎന്നുരച്ചു നയമാൻഅരുത് ഗുരോ അരുത് ഗുരോകാലുപിടിച്ചു ദാസൻഏഴാം വട്ടം മുങ്ങിയപ്പോൾ ആഹാ!എല്ലാമെല്ലാം സുന്ദരമേ! പാവം നയമാൻ പാവം നയമാൻപാവത്തിന് കണ്ണ് നിറഞ്ഞു

നോഹയപ്പൂപ്പൻ പെട്ടകം പണിതല്ലോ

നോഹയപ്പൂപ്പൻ പെട്ടകം പണിതല്ലോദൈവത്തിന്റെ പ്രളയത്തിങ്കൽ രക്ഷ നേടുവാൻ മഴവരുംമുൻപേ പെട്ടകമേറുവാൻകാക്ക വരുന്നുണ്ടേ – കാ കാ മഴവരുംമുൻപേ പെട്ടകമേറുവാൻപൂച്ച വരുന്നുണ്ടേ – മ്യാവു മഴവരുംമുൻപേ പെട്ടകമേറുവാൻആന വരുന്നുണ്ടേ – മഴവരുംമുൻപേ പെട്ടകമേറുവാൻനായ വരുന്നുണ്ടേ – ബൌ ബൌ മൃതിവരും മുൻപേ രക്ഷ നേടുവാൻയേശുവിൻ ചാരെ വന്നിടുക

My songs

Here is a collection of some of my songs. I hope these songs will help you to enjoy the grace of God which I had, when I passed through different situations of my life!

My first song

ഇത്തിരിക്കുഞ്ഞന്‍ കട്ടുറുമ്പിനും പൊണ്ണത്തടിയന്‍ ആനച്ചാര്‍ക്കും ഉണ്ട് അവരവരുടേതായ പ്രശ്നങ്ങള്‍ ! ഉറുമ്പിനു അരിമണിയും ആനയ്ക്ക്  തടിയും വന്‍ ഭാരമാകാം.. നമുക്കോ ? സംശയമില്ല, നമുക്കോരോരുത്തര്‍ക്കും ഉണ്ട് ഇതുപോലെ ഓരോരോ പ്രശ്നങ്ങള്‍ .. അപ്പോള്‍ പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയല്ല, പ്രശ്നങ്ങളെ അതിജീവിക്കുവാനുള്ള ശക്തി നേടുകയാണ്‌ പോം വഴി. ഒരിക്കല്‍ ഇത് ഞാനും പഠിച്ചു..