സ്തുതിച്ചു പാടിടാം നമിച്ചു വാഴ്ത്തീടാം

സ്തുതിച്ചു പാടിടാം നമിച്ചു വാഴ്ത്തീടാം
പ്രപഞ്ച നാഥൻ തൻ നന്മ എന്നുമെന്നുമേ
എത്ര പാടിയാലും എത്ര ചൊല്ലിയാലും
തീരില്ല തൻ നന്മകൾ
ഓ, ലാലലാല (3)
എൻ ദൈവമത്യുന്നതൻ

വലത്തു കൈ നീട്ടി ഇടത്ത് കൈ നീട്ടി
അവന്റെ സ്നേഹം എന്നന്നുമാർത്ത് പാടിടാം
തലയിതാട്ടിയാട്ടി കൈകൾ ചേർത്ത് കൊട്ടി
തൻ സ്നേഹം വർണ്ണിച്ചിടാം
ഓ, ലാലലാല (3)
എൻ ദൈവമത്യുന്നതൻ

വലത്ത് കാൽ തട്ടി ഇടത്ത്‌ കാൽ തട്ടി
അവന്റെ തീരാ കാരുണ്യമൊത്ത് പാടിടാം
കൈവിരൽ ഞൊടിച്ച് വട്ടമൊട്ടു ചുറ്റി
തൻ ദയ വർണ്ണിച്ചിടാം
ഓ, ലാലലാല (3)
എൻ ദൈവമത്യുന്നതൻ

Leave a Comment

Your email address will not be published.