ഞാനൊരു താരകമായിരുന്നെങ്കിൽ

ഞാനൊരു താരകമായിരുന്നെങ്കിൽ
കണ്ണു ചിമ്മി ചിമ്മിപ്പാടും ദൈവസ്നേഹം
ഞാനൊരു പൂമ്പാറ്റയായിരുന്നെങ്കിൽ
പറന്നു പറന്നു പാടും ദൈവസ്നേഹം

എന്നാൽ ഞാനയെന്നെ സൃഷ്ടിച്ചതിനാൽ
ആയിരമായിരം സ്തോത്രം

ഞാനൊരു കുഞ്ഞിക്കിളി ആയിരുന്നെങ്കിൽ
ചിറകങ്ങടിച്ച് പാടും ദൈവസ്നേഹം
ഞാനൊരു കൊച്ചുകൊമ്പനായിരുന്നെങ്കിൽ
തുമ്പിക്കൈ ഉയർത്തി പാടും ദൈവസ്നേഹം

എന്നാൽ ഞാനയെന്നെ സൃഷ്ടിച്ചതിനാൽ
ആയിരമായിരം സ്തോത്രം

Leave a Comment

Your email address will not be published.