അറിയപ്പെടാത്ത കുരിശറിവുകള്‍

കുരിശ് എന്ന വാക്ക് നാം ഏറെ പരിചയിച്ചിട്ടുള്ളതാണ്. ത്യാഗത്തിന്റെ, സഹനത്തിന്റെ, എളിമയുടെ ഒക്കെ പര്യായമായാണ് ക്രൂശും ക്രൂശിത രൂപവുമെല്ലാം പൊതുവേ നമ്മുടെ കണ്‍മുന്‍പില്‍ തെളിഞ്ഞു വരിക. എങ്കിലും ഇതിലൊക്കെ പ്രാധാന്യമര്‍ഹിക്കുന്നതും ക്രൂശിനെ വേറിട്ട്‌ നിറുത്തുന്നതും കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശുമരണമാണല്ലോ. കര്‍ത്താവായ യേശു ചുമന്ന കുരിശ് ഇന്ന് നാം കാണുന്ന കുരിശുകളെക്കാളും രൂപങ്ങളെക്കാളും തികച്ചും വ്യത്യസ്തമാണ് എന്നതാണ് അതിനു കാരണം.

ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടാതെ ഒരു വ്യക്തി ഒരു സമുന്നത നീതി വ്യവസ്ഥയുടെ മുന്‍പില്‍ മരണ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു ക്രൂശുമരണം അനുഭവിച്ചു എന്നത് ചരിത്രമാണെങ്കില്‍ അതിനു പിന്നിലെ ചരിത്രവും ഉധ്വേഗജനകം തന്നെയായിരിക്കണം. അതെ, കര്‍ത്താവായ യേശുവിന്റെ ജനനവും ജീവിതവും പോലെ തന്നെ അത്യന്തം ഉദ്ധ്വേഗം നിറഞ്ഞതായിരുന്നു അവിടുത്തെ മരണസമയവും.

slider-aytv

ക്രൂശുമരണം ഏറ്റെടുക്കുവാന്‍ സ്വയം സന്നദ്ധനായി യെരുശലെമില്‍ വന്നത് മുതല്‍ മരണത്തെ ജയിച്ചു കല്ലറയില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റതു വരെയുള്ള സംഭവ വികാസങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച മൂന്നു നാല് ദിനങ്ങള്‍ ലോക ചരിത്രത്തിലെ തന്നെ അത്യന്തം പ്രാധാന്യമേറിയ സംഭവങ്ങള്‍ അരങ്ങേറിയ ദിവസങ്ങള്‍ ആയിരുന്നു.

കര്‍ത്താവായ യേശുവിന്റെയും ശിഷ്യന്മാരുടെയും പെസഹാ ആചരണത്തിനുള്ള ഒരുക്കം മുതല്‍ ഉയിര്‍പ്പിന്റെ സുദിനത്തിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ വരെയുള്ള സംഭവ പരമ്പരകളെ വിശുദ്ധ ബൈബിളിന്റെയും മറ്റു ചരിത്ര രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ആഴത്തില്‍ – അവയുടെ പിന്നാമ്പുറത്തിലേക്ക് കടന്നെത്തി – വിശകലനം ചെയ്യുന്ന ഈ പരമ്പര കുരിശിന്റെ അറിയപ്പെടാതെ പല വഴിത്താരകളിലേക്കും നിങ്ങളെ നയിക്കും..

ജോര്‍ജ് കോശി മൈലപ്ര തയാറാക്കി ആത്മീയ യാത്ര ടി.വി. യില്‍ അവതരിപ്പിച്ച, നാല് ഭാഗങ്ങള്‍ ഉള്ള “അറിയപ്പെടാത്ത കുരിശറിവുകള്‍” എന്ന പരമ്പരയിലെ വീഡിയോ ആണ് ഇതോടൊപ്പം.

 

(This play list contains 4 videos. Click ‘Previous’ or ‘Next’ button to view the videos in order)

 

കര്‍ത്താവായ യേശുക്രിസ്തുവിനെ കൂടുതല്‍ മനസിലാക്കുവാന്‍ അവിടുത്തെ പാപപരിഹാര ബലിമരണത്തിന്റെ പൊരുള്‍ മനസിലാക്കുവാന്‍ ഈ ചിന്തകള്‍ സഹായിക്കും എന്ന പ്രതീക്ഷയോടെ…

കൂടുതല്‍ വിവരണങ്ങള്‍ക്കും വീഡിയോ ഡൌണ്‍ലോഡ് ചെയ്യുന്നതിനും കൈത്തിരി.കോം സന്ദര്‍ശിക്കുക.

 

Post your comments using facebook & share with friends!