പോകാം, നമുക്ക് കാൽവറിയിലേക്ക്..

On a Hill Far away എന്ന വിശ്വപ്രസിദ്ധ ഗാനത്തിന്റെ ഹൃദ്യമായ മലയാള ആവിഷ്ക്കാരം…

ദൂരെയായി കാണുമാ കുന്നിലെ ക്രൂശ് അതിൽ പ്രാണനാഥൻ പിടയുന്നതാ ദൈവമേ എൻ ദൈവമേ കൈവെടിഞ്ഞതെന്തു നീ കേണു കേണു കരയുന്നിതാ എന്റെ പാപത്തിൻ ശാപം നീക്കാൻ എന്റെ ഉള്ളത്തിൽ താപം തീർക്കാൻ അന്ധകാരത്തിൽ ആ യാമത്തിൽ സ്വന്തതാതനും കൈവെടിഞ്ഞോ ധന്യനാം വന്ദ്യനാം ഉന്നത നന്ദനൻ വിൺ വെടിഞ്ഞ്എന്നെ നേടീടുവാൻ ഏകനായി നിന്ദ്യനായി യാഗമായി തീർന്നിതാ ഹീനമായൊരു ക്രൂശതിന്മേൽ ഈ മഹാ സ്നേഹത്തെ കൈവെടിഞ്ഞ് എത്രനാൾ ദൂരെ ദൂരേക്ക് പോയിടും ഞാൻ വന്നിട്ടുനേഴ ഞാൻ ക്രൂശിനെ ചുംബിക്കാൻ ദിവ്യ സ്നേഹത്തെ പുൽകീടുവാൻ എന്റെ നേട്ടങ്ങളും എന്റെ നിക്ഷേപവും എന്നും എണ്ണുന്നു വൻ ചേതമായ് രക്തനീർ പൂരിതം ഹീനമാം ക്രൂശിതാ എന്നെന്നുമെ മാനിതം