Pages Navigation Menu

Georege Koshy Mylapra

“INQUILAB” (ഇങ്ക്വിലാബ്)

കോങ്ങാട് ജന്മി കൊലക്കേസ് പ്രതിയും മുൻ നക്സലൈറ്റുമായ മാണിക്കൻനായരുടെ ചോര ചുവയ്ക്കുന്ന ജീവിതകഥ കമ്യൂണിസ്റ്റ് വിപ്ലവ രഹസ്യങ്ങളുടെ ചെപ്പ് തുറക്കുന്നു..

Inquilab (Malayalam) Book Cover

ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ഏലംകുളം മനയ്ക്കൽ തറവാട്ടിലെ നെല്ലുകുത്തുകാരിയുടെ മകൻ കൌമാരത്തിൽ തന്നെ വിപ്ലവസ്വപ്നങ്ങളെ താലോലിച്ചു. അനീതിക്കെതിരെ പട പൊരുതാനുള്ള മനക്കരുത്ത് നേടി. ഇടതുപക്ഷ തത്വശാസ്ത്രത്തോടുള്ള അഭിനിവേശം ക്രമേണ സായുധ വിപ്ലവത്തിന്റെ കനൽ വഴികളിലൂടെയുള്ള പ്രയാണത്തിനു പ്രേരകമായി. ഒടുവിൽ കുപ്രസിദ്ധമായ കോങ്ങാട് ജന്മി വധക്കേസിൽ പങ്കാളിയായി തടവ്‌ വരിച്ചു.

ശാന്തിയും സത്യവും തേടിയുള്ള സുദീർഘമായ ഒരു യാത്രയായിരുന്നു പിന്നീട്. ആദ്ധ്യാത്മികതയുടെയും ആൾദൈവങ്ങളുടെയും പൊയ്മുഖങ്ങൾ അനാവരണം ചെയ്യപ്പെട്ടപ്പോൾ അതിനപ്പുറത്തൊന്നുമില്ല എന്നാ ബോധ്യത്തിൽ ജീവിതത്തിന് പൂർണ്ണവിരാമം കുറിക്കുവാനൊരുങ്ങി. തികച്ചും യാദൃശ്ചികമായി സത്യത്തിന്റെ നേർമുഖം ദർശിച്ചു. സമ്പൂർണ്ണ വിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്.

ചോരയിൽ ചാലിച്ചെഴുതിയ സമാനതകളില്ലാത്ത ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ച!

“സ്ഥലകാലസീമകൾക്കൊക്കെ അപ്പുറത്ത് ഏകാന്തതയിലിരുന്ന് ദൈവം എഴുതിയ ഒരു യക്ഷിക്കഥയാണ് മാണിക്കൻ നായരുടെ ജീവിതം. അവിശ്വസനീയമായ ഈ ജീവിതകഥ വായിച്ചു വയ്ക്കുമ്പോൾ നല്ല സഹൃദയൻ ആഹ്ലാദത്തോടെ ഓർത്തുപോക, ഇത് ജീവ ചരിത്രമോ നോവലോ? എഴുത്തിന്റെ ചാരുത അത്രയാണ്.” (പെരുമ്പടവം ശ്രീധരൻ)

രചന: ജോർജ് കോശി മൈലപ്ര, ഡോ. ബാബു കെ. വർഗീസ്‌

കോപ്പികൾ ആവശ്യമുള്ളവർ ബന്ധപ്പെടുക:

George Koshy, Mylapra
Ph: +91 9447213777
E-mail: unclegk@gmail.com

Post your comments using facebook & share with friends!


Get Widget