Inquilab Full Movie | ഇൻക്വിലാബ്

‘ഇങ്ക്വിലാബ്’ എന്നാൽ വിപ്ലവം! തിന്മയും നന്മയും തമ്മിൽ പോരിടുമ്പോൾ വ്യക്തികൾ വിപ്ളവത്തിന്റെ വക്താക്കൾ ആകുന്ന ചരിത്ര സംഭവം!. ഇത് മാണിക്യൻ എന്ന കുപ്രസിദ്ധനായ വിപ്ലവകാരിയുടെ ജീവിത കഥ.

കണ്മുന്നിൽ കരളു പിളർക്കുന്ന കാഴ്ചകളും ചിന്തകളിൽ തീപാറുന്ന പോരാട്ടങ്ങളുമായി ബാല്യകൌമാരങ്ങൾ പിന്നിട്ട മാണിക്യൻ യൌവനത്തിൽ തന്നെ ഒരു നക്സൽ പോരാളിയായി മാറുകയായിരുന്നു. മനുഷ്യനും മനുഷ്യനും തമ്മിൽ ഉള്ള അകൽച്ചകളും അസമത്വങ്ങളും അവസാനിപ്പിക്കുന്ന ഒരു വിപ്ലവ പ്രസ്ഥാനത്തിലേക്ക് തന്നെ ആകർഷിച്ചത് കമ്യൂണിസത്തിന്റെ സുന്ദര മുഖമുള്ള പ്രത്യയ ശാസ്ത്രമായിരുന്നു. കാലം കടന്നു പോയപ്പോൾ ജിവിത യാഥാർഥ്യങ്ങളെ താനും തിരിച്ചറിഞ്ഞു. കണ്ടതെല്ലാം പൊയ്മുഖങ്ങൾ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ഇനി മരണമാണ് കാമ്യം എന്ന് നിശ്ചയിച്ചപ്പോൾ, ഇസങ്ങൾ പരാജയപ്പെട്ട മണ്ണിൽ, ജീവിക്കുന്ന ഒരു ദൈവത്തിന്റെ അരികിലേക്ക് തന്നെ വഴിതിരിച്ചു വിട്ടത് മറ്റൊരു മുൻ കമ്യൂണിസ്റ്റ് വിപ്ലവകാരി തന്നെ ആയിരുന്നു.

മാണിക്യൻ നായരും തിരുവട്ടാർ കൃഷ്ണൻകുട്ടിയും നക്സൽ പ്രവർത്തകരും ജന്മിയും ഒക്കെ നമ്മോടു ആ കഥ പറയുന്നു!