Featured

featured slider items

പോകാം വിശുദ്ധ നാടുകളിലേക്ക്..

ബൈബിൾ ചരിത്രം ഉറങ്ങിക്കിടക്കുന്ന വിശുദ്ധനാടുകളുടെ നാം അറിയുന്ന, നാം അറിയേണ്ടുന്ന വിശദാംശങ്ങൾ.. വായനയിലൂടെ ഒരു ദിവ്യ സഞ്ചാരം ആസ്വദിക്കാൻ..  പോകാം വിശുദ്ധ നാടുകളിലേക്ക്..

പഠിക്കാം സ്നേഹഭാഷ!

സ്നേഹിക്കാനും ഉണ്ടൊരു ഭാഷ..! വ്യക്തികള്‍ തമ്മില്‍ ആശയവിനിമയം ചെയ്യുന്നതിന് പരസ്പരം മനസിലാകുന്ന ഒരു സംവിധാനം – ഭാഷ – ആവശ്യമാണ്. അതുപോലെ തന്നെയാണ് സ്നേഹിക്കാനും സ്നേഹം പങ്കുവക്കാനും. വിവാഹ ജീവിതത്തില്‍ പങ്കാളികള്‍ തമ്മിലുള്ള ആശയ വിനിമയത്തിന് വാക്കുകളെ – മറ്റു ഉപാധികളെ – പോലെ തന്നെ പ്രധാനമാണ് സ്നേഹത്തിന്റെ ഈ ഭാഷ. പങ്കാളി ആഗ്രഹിക്കുന്നതെന്തെന്നു മനസിലാക്കിയെടുക്കുക പ്രധാനപ്പെട്ട കാര്യമായതുകൊണ്ട് ഈ സ്നേഹഭാഷ പഠിക്കേണ്ടത് കുടുംബ ജീവിതത്തിന്റെ ആദ്യത്തെ പടിയാണ്. ‘വനിതയു’ടെ 2013 ജനുവരി ആദ്യലക്കത്തില്‍ പുതുവര്‍ഷ ഫീച്ചര്‍ ആയി …

പഠിക്കാം സ്നേഹഭാഷ! Read More »

അറിയപ്പെടാത്ത കുരിശറിവുകള്‍

കര്‍ത്താവായ യേശുവിന്റെയും ശിഷ്യന്മാരുടെയും പെസഹാ ആചരണത്തിനുള്ള ഒരുക്കം മുതല്‍ ഉയിര്‍പ്പിന്റെ സുദിനത്തിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ വരെയുള്ള സംഭവ പരമ്പരകളെ വിശുദ്ധ ബൈബിളിന്റെയും മറ്റു ചരിത്ര രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ആഴത്തില്‍ – അവയുടെ പിന്നാമ്പുറത്തിലേക്ക് കടന്നെത്തി – വിശകലനം ചെയ്യുന്ന ഈ പരമ്പര കുരിശിന്റെ അറിയപ്പെടാതെ പല വഴിത്താരകളിലേക്കും നിങ്ങളെ നയിക്കും..

‘Sathgamaya’ epizodes

കൈരളി പീപ്പിള്‍ ചാനലില്‍ എല്ലാ വെള്ളിയാഴ്ചകളിലും അവതരിപ്പിക്കപ്പെട്ടിരുന്ന ടെലി ടോക് ഷോ “സത്ഗമയ” നൂറിലേറെ എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്തു. 2005 ല്‍ ആരംഭിച്ച സത്ഗമയ നിരവധി പ്രമുഖരായ വ്യക്തികള്‍ക്ക് ആതിഥ്യമരുളി. ചിന്തകന്മാര്‍, സാഹിത്യകാരന്മാര്‍ , കലാകാരന്മാര്‍ , ആത്മീയ ശുശ്രൂഷകര്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ നിന്നും ഉള്ളവരെ അണിനിരത്തിക്കൊണ്ട്‌ അറിവും ചിന്തയും അന്വേഷണവും കോര്‍ത്തിണക്കിയ സത്ഗമയ നിരവധി കുടുംബ സദസുകളില്‍ സത്യത്തിന്റെ തിരിനാളം തെളിച്ചു. സത്ഗമയയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏതാനും എപ്പിസോഡുകള്‍ ഇവിടെ.